വായിൽ ചെറിയ വ്രണങ്ങളോ വെളുത്ത പാടുകളോ ഉണ്ടോ? ശ്രദ്ധിക്കണം, കാൻസറാകാം

warning signals of cancer

നേരത്തെ കണ്ടെത്തിയ ചികിത്സിച്ച് ബദ്ധമാക്കാൻ പറ്റുന്ന അസുഖമാണ് കാൻസർ. എത്ര നേരത്തെ കണ്ടെത്തുന്നു അത്രയും നല്ലത്. നമ്മുടെ ശരീരം തന്നെ പല ലക്ഷണങ്ങൾ കാണിക്കും. അവ തിരിച്ചറിയാതെ പോകുന്നതാണ് അസുഖത്തെ കൂടുതൽ സങ്കീർണതയിലേക്ക് നയിക്കുന്നത്. വായയിലെ ചെറിയ വ്രണങ്ങളോ വെളുത്ത പാടുകളോ അർബുദത്തിന്റെ ആദ്യകാല ലക്ഷണങ്ങളാകാമെന്നും ഇവ അവഗണിക്കരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

  • ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ:
  • രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വ്രണങ്ങൾ.
  • വായ്ക്കുള്ളിലോ നാക്കിലോ കാണപ്പെടുന്ന വെളുത്ത പാടുകൾ (Leucoplakia) അല്ലെങ്കിൽ ചുവന്ന പാടുകൾ (Erythroplakia).
  • വായ്ക്കുള്ളിലെ മുഴകൾ, രക്തസ്രാവം അല്ലെങ്കിൽ വിശദീകരിക്കാനാകാത്ത വേദന.
  • ഭക്ഷണം ചവയ്ക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്.
  • സംസാരിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസം.
  • കഴുത്തിലെ ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന വീക്കം.

Also read: പടികളിറങ്ങുമ്പോൾ ഫോൺ ഉപയോഗിക്കാറുണ്ടോ? ഈ ശീലം നിങ്ങളെ വീൽചെയറിലെത്തിക്കാം; മുന്നയിപ്പുമായി ഡോക്ടർ

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നത് പ്രധാനമാണ്. സാധാരണയായി വ്രണങ്ങൾ സമ്മർദ്ദം മൂലമോ വിറ്റാമിൻ കുറവ് മൂലമോ ഉണ്ടാകാമെങ്കിലും, രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത സാഹചര്യത്തിൽ ഒരു ഓറൽ ഓങ്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. പുകയില ഉപയോഗിക്കുന്നവർ, മദ്യപിക്കുന്നവർ, വായയുടെ ശുചിത്വം പാലിക്കാത്തവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News