സന്തോഷകരമായ ജീവിതത്തിന് നേടിയെടുക്കാം പൊസിറ്റീവ് മാനസികാരോഗ്യം: ജീവതത്തിൽ പാലിക്കാം ഈ നുറുങ്ങു വിദ്യകൾ

Steps for maintaining Mental Health

ശാരീരികാരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകേണ്ടത് പ്രധാനമാണ്. സന്തോഷവും സംതൃപ്തിയുമുള്ള ജീവിതത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് പൊസിറ്റീവ് മാനസികാരോഗ്യം. കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും ആവശ്യമായതാണ് മികച്ച മാനസികാരോഗ്യം എന്നത്. ജീവതത്തിൽ പൊസിറ്റീവായിട്ടുള്ള മാനസികാരോഗ്യം വളർത്തിയെടുക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൈരളി ന്യൂസിന്റെ ഹലോ ഡോക്ടർ എന്ന പരിപാടിയിൽ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായ ഡോക്ടർ ടി.വി. അനിൽ കുമാർ വിശദീകരിക്കുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

കൃത്യമായ ഉറക്കം

ദിവസവും ഏഴോ എട്ടോ മണിക്കൂർ കൃത്യമായി ഉറങ്ങുന്നത് പിറ്റേദിവസം ഉന്മേഷത്തോടെയും സന്തോഷത്തോടെയും ചിന്തിക്കാനും പ്രവർത്തിക്കാനും സഹായിക്കും. മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും അതിനാൽ അത് ശ്രദ്ധിക്കണം.

വ്യായാമം

Exercise

കുട്ടികളും യുവാക്കളും ദിവസവും ഒരു മണിക്കൂറും, മുതിർന്നവർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തൊടൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്തും.

ആരോഗ്യകരമായ ഭക്ഷണം

Healthy Food

പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും. അൺഹെൽത്തി ഭക്ഷണരീതികൾ പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങളിലേക്കും അതുവഴി മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം.

സമയത്തെ ഉപയോഗിക്കുക (Time Management)

time management

സമയം കൃത്യമായി കൈകാര്യം ചെയ്യാൻ പഠിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. തിരക്കിട്ട് കാര്യങ്ങൾ ചെയ്യുന്നത് പലപ്പോഴും ടെൻഷനും സ്ട്രെസ്സും ഉണ്ടാക്കുന്നതിന് കാരണമാകും.

കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാം

ദിവസത്തിൽ ഒരു മണിക്കൂർ കുടുംബാംഗങ്ങളുമായി സമയം ചെലവ‍ഴിക്കുക. ഒരുമിച്ചിരുന്ന് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക. ഈ സമയങ്ങളിൽ മൊബൈൽ, ടിവി എന്നിവ ഒഴിവാക്കി പരസ്പരം സമയം ചെലവ‍ഴിക്കുന്നത് ബന്ധങ്ങൾ ദൃഢമാക്കാൻ സഹായിക്കും.

പ്രശ്നങ്ങളല്ല പരിഹാരങ്ങൾ ചിന്തിക്കുക (Solution-Focused Thinking)

Solution-Focused Thinking

പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് മാനസികാരോഗ്യം വളർത്തുന്നതിനുള്ള മനശാസ്ത്രപരമായ സമീപനമാണ്. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ ഈ ചിന്താരീതി സഹായിക്കും.

നല്ല ബന്ധങ്ങളും ചിട്ടയായ ജീവിതശൈലിയും പോസിറ്റീവ് ചിന്താഗതിയും കൊണ്ട് സന്തോഷകരമായ ഒരു ജീവിതം സാധ്യമാക്കാൻ സാധിക്കും.

Content highlight: practical steps for maintaining positive mental health

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News