
വായുമലിനീകരണം ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമാണ് ബാധിക്കുന്നത് കരുതിയെങ്കിൽ തെറ്റി സ്ത്രീകളുടെ ആർത്തവ ചക്രത്തെ വരെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ.
അന്തരീക്ഷത്തിലെ വിഷപ്പുക ശ്വസിക്കുന്നത് സ്ത്രീകളിൽ കഠിനമായ ആർത്തവ വേദനയ്ക്ക് കാരണമായേക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ . വായു മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ താമസിക്കുന്നവരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതായാണ് ഗവേഷകർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
ALSO READ : മരണത്തിലും തണലായി ദേവപ്രയാഗ്; ഈ ഒൻപത് വയസുകാരന്‍ ഇനി അഞ്ച് പേരിലൂടെ ജീവിക്കും
തായ്‌വാനിൽ 2.96 ലക്ഷത്തിലധികം സ്ത്രീകളിൽ 13 വർഷത്തോളമായി നടത്തിയ പഠനത്തിൽ വായു മലിനീകരണം കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ, നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, പി.എം 2.5 (PM2.5) എന്നിവയുടെ അളവ് കൂടുതലുള്ള ഇടങ്ങളിൽ താമസിക്കുന്നവർക്ക് 16 മുതൽ 33 മടങ്ങ് വരെ ആർത്തവ വേദന വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് കണ്ടെത്തി.
വായുവിലെ അതിസൂക്ഷ്മ കണങ്ങളായ പി.എം 2.5 ശ്വാസകോശത്തിലൂടെ രക്തത്തിൽ കലരുകയും ശരീരത്തിൽ വീക്കവും (Inflammation) ഓക്സിഡേറ്റീവ് സ്ട്രെസ്സും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഗർഭാശയ സങ്കോചങ്ങൾ വർധിപ്പിക്കുന്നതിനും കാരണമായി തീരുന്നതായും പഠനം സൂചിപ്പിക്കുന്നു.
ALSO READ : രാത്രി 10 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് വൻ അപകടം: വിദഗ്ധര്‍ പറയുന്നു…
2025-ൽ 22 ലക്ഷത്തിലധികം സ്ത്രീകളുടെ ആർത്തവ ചക്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് പുറത്തുവന്ന പഠനത്തിലും വായുമലിനീകരണം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണം കൂടിയ ഇടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് ആർത്തവ ചക്രത്തിന്റെ ദൈർഘ്യത്തിൽ മാറ്റം വരുന്നതായും റിപ്പോർട്ടിലുണ്ട്.
മലിനീകരണം രൂക്ഷമായ സാഹചര്യങ്ങളിൽ സ്ത്രീകൾ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി
- പുറത്തിറങ്ങുന്നതിന് മുൻപ് വായുനിലവാര സൂചിക (AQI) പരിശോധിക്കുക. നിലവാരം ‘മോശം’ ആണെങ്കിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
- പുറത്തുപോകുമ്പോൾ പി.എം 2.5 കണങ്ങളെ തടയാൻ ശേഷിയുള്ള N95 മാസ്കുകൾ കൃത്യമായി ധരിക്കുക.
- മലിനീകരണം കൂടിയ സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടുക. സാധ്യമെങ്കിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.
- കൃത്യമായ ഉറക്കം, വ്യായാമം, ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ എന്നിവ ശീലമാക്കുന്നത് വായുമലിനീകരണത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും.
- വേദന കഠിനമാവുകയോ ആർത്തവം ക്രമം തെറ്റുകയോ ചെയ്താൽ വൈകാതെ തന്നെ ഒരു ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം സ്വീകരിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

