ശ്രദ്ധിച്ചില്ലെങ്കിൽ ‘മാങ്ങ’ പണിതരും; കഴിക്കുന്നതിന് മുന്നേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

mango benefits

പൊതുവെ എല്ലാവർക്കും ഇഷ്ടമായ പഴമാണ് മാമ്പഴം. ഒരുപാട് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, ഫൈബര്‍, കാര്‍ബ് തുടങ്ങി നമ്മുടെ ആരോഗ്യത്തിന് ​ഗുണകരമായ ധാരാളം ഘടകങ്ങളുടെ കലവറയാണ് മാമ്പഴമെന്ന് പറയാം. എന്നാൽ ഇതേ മാമ്പഴം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ​ഗുണത്തേക്കാളധികം ദോഷമാവും ഉണ്ടാവുക.

പ്രമേഹരോഗികള്‍ ജാ​ഗ്രതൈ…

പ്രമേഹരോഗികള്‍ അധികം മാമ്പഴം കഴിക്കുന്നത് നന്നല്ല. അധികമാകുമ്പോള്‍ ശരീരത്തിലെ ഷുഗര്‍നില ഉയരാൻ മാമ്പഴം കാരണമാകും. മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും അറിഞ്ഞിരിക്കണം.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ?

നിങ്ങൾ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ അമിതമായി ഒറ്റയടിക്ക് ഒരുപാട് മാമ്പഴം കഴിക്കരുത്. ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത് പ്രകാരം ശരാശരി വലുപ്പമുള്ളൊരു മാമ്പഴത്തില്‍ 150 കലോറിയെങ്കിലും അടങ്ങിയിരിക്കും. അങ്ങനെയെങ്കില്‍ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മാമ്പഴം പതിവായി കഴിക്കുന്നത് തിരിച്ചടിയാകും.

കഴുകാൻ മറക്കല്ലേ…

അതേസമയം മാമ്പഴം അധികമായി കഴിക്കുന്നത് ചിലരില്‍ ദഹനക്കുറവ്, വയറിളക്കം, ഗ്യാസ്, വയറുവേദന പോലുള്ള പ്രയാസങ്ങളുമുണ്ടാക്കാം. മാമ്പഴം കഴിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. രോഗകാരികളായ ബാക്ടീരിയകളും മറ്റും മാമ്പഴത്തിലൂടെ ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ കയറിക്കൂടാം. സാല്‍മോണെല്ല, ഇ-കോളി പോലുള്ള ബാക്ടീരിയകളെല്ലാം ഇത്തരത്തില്‍ വരാൻ സാധ്യതയുണ്ട്.

വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ മാറിമറിഞ്ഞ് വരുന്നതിലൂടെയോ മൃഗവിസര്‍ജ്ജത്തിലൂടെയോ എല്ലാം ഇത്തരത്തിൽ രോഗാണുക്കള്‍ മാമ്പഴത്തിന് പുറത്തും അകത്തുമെത്താം. അതിനാല്‍ കഴിക്കുന്നതിന് മുമ്പ് മാമ്പഴം നന്നായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒരു മണിക്കൂറോ അതിലധികമോ നേരം വെള്ളത്തില്‍ മുക്കി വെച്ച ശേഷം കഴുകിയെടുക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് കെമിക്കലുകളുടെ അംശം നീക്കം ചെയ്യുന്നതിനും സഹായിക്കും.

Also Read: ഒരു ‘പഴം’ മതി നിങ്ങളെ സ്ട്രോങ്ങാക്കാൻ! അറിയാം ആരോ​ഗ്യ ഗുണങ്ങള്‍

ഇനി മാമ്പഴത്തിന്‍റെ അകത്ത് നിന്നാണ് രോഗാണുക്കള്‍ വയറ്റിലേക്ക് എത്തുന്നതെങ്കില്‍ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി പോലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News