മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യം അറിയാതെ പോകല്ലേ…

mouth wash tips

സ്ഥിരമായി മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നവർ ധാരാളമുണ്ടാകും. വായയുടെ സംരക്ഷണവും വൃത്തിയും ഉറപ്പാക്കുക അത്യന്താപേക്ഷിതമാണ്. വായ്‌നാറ്റം പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാനാണ് പലരും മൗത്ത് വാഷുകളെ ആശ്രയിക്കുന്നത്. വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ മൗത്ത് വാഷുകൾ ഇല്ലാതാക്കുമെന്നും വായ്ക്ക് ഫ്രഷ്‌നസ് നല്‍കുമെന്നും പറയുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗത്തെ കുറിച്ച് ആരോഗ്യവിദഗ്ധര്‍ക്ക് ചിലത് പറയാനുണ്ട്.

മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നതിലൂടെ വായ്‌നാറ്റം ഇല്ലാതാകുന്നുണ്ട്. എന്നാൽ ഇത് താത്കാലികമാണ് എന്നതാണ് വസ്തുത. പക്ഷേ ഇവ നശിപ്പിക്കുന്ന ബാക്ടീരിയകളില്‍ നമുക്ക് ആവശ്യമുള്ള ബാക്ടീരിയകളും ഉള്‍പ്പെടുമെന്ന് അറിയാമോ?

വായ് നാറ്റമുണ്ടാകുന്നത് എങ്ങനെയാണ്? വായിലുണ്ടാകുന്ന വൃത്തിയില്ലായ്മയെ തുടര്‍ന്ന് അണുബാധ ഉണ്ടാകുന്നതാണ് വായ്‌നാറ്റം ഉണ്ടാകാനുള്ള മുഖ്യ കാരണം. എന്നാല്‍ മൗത്ത് വാഷുകള്‍ ഉപയോ​ഗിക്കുന്നതിലൂടെ ഓറല്‍ മൈക്രോബയോം നശിക്കാനിടയുണ്ട്. ഈ ഓറല്‍ മൈക്രോബയോം കുടിലന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നിര്‍ജ്ജലീകരണവുമായി ബന്ധപ്പെട്ടും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.

ALSO READ: ഇനി കഷണ്ടിക്ക് മരുന്നില്ല എന്ന് പറയാനാകില്ല: പുതിയ മരുന്ന് കണ്ടെത്തി ശാസ്ത്ര ലോകം

ഓറല്‍ മൈക്രോബയോം എന്നാൽ വായിലുള്ള ബാക്ടീരിയ, ഫംഗസ്, മൈക്രോപ്ലാസ്മ, പ്രോട്ടോസോവ, വൈറസ് എന്നിങ്ങനെയുള്ള സൂക്ഷ്മാണുക്കളാണ്. വായ ശുചിയാണെങ്കില്‍ ഇവയുടെ ആരോഗ്യം മെച്ചപ്പെടും, നിലനിൽപ്പും ഉണ്ടാകും. മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം എന്ത് ചെയ്യാം? ഓറല്‍ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കുന്ന ഓറല്‍ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം.

സ്ഥിരമായി മൗത്ത് വാഷുകള്‍ ഉപയോ​ഗിക്കുന്നത് ഓറല്‍ മൈക്രോബയോമിനെ ഇല്ലാതാക്കും. ഇവ ഇല്ലാതാകുന്നത് കുടലിനെ പ്രതികൂലമായി ബാധിക്കും. കുടലിന്റെ ആരോഗ്യപ്രശ്‌നവും വായ്‌നാറ്റത്തിന് കാരണമാകും. വായ്‌നാറ്റം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കാം. ഉമിനീര് ഉത്പാദനത്തെ ഇത് വേഗത്തിലാക്കും. വായ കഴുകുന്നതും ഒരു ശീലമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News