ക‍ഴുത്തില്‍ ചെറിയ മു‍ഴ, വീക്കം, വി‍ഴുങ്ങാനും ശ്വസിക്കാനും പ്രയാസം: തിരിച്ചറിയാതെ പോകല്ലേ, തൈറോയ്ഡ് കാൻസറിൻ്റെ ലക്ഷണങ്ങളാകാം…

thyroid cancer

കഴുത്തിനു സമീപം ചിത്രശലഭത്തിൻ്റേതു പോലെ കാണപ്പെടുന്ന ഗ്രന്ഥിയെ ആണ് തൈറോയ്ഡ് എന്ന് പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളില്‍ ഉണ്ടാകുന്ന അര്‍ബുദത്തെയാണ് തൈറോയ്ഡ് കാൻസര്‍ എന്ന് പറയുന്നത്. എന്നാല്‍ ഈ രോഗത്തെ നേരത്തെ കണ്ടെത്തി ചികിത്സിച്ചു ക‍ഴിഞ്ഞാല്‍ പൂര്‍ണമായും മാറ്റാനാകുന്ന ഒന്നാണ്. ഈ അടുത്തകാലത്തായി തൈറോയ്ഡ് കാൻസര്‍ വര്‍ദ്ധിച്ചു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി വിദഗ്ധര്‍ പറയുന്നു. ഏത് പ്രായത്തിലുള്ളവരെയും ഈ അസുഖം ബാധിക്കാമെങ്കിലും കൂടുതല്‍ ബാധിക്കുന്നത് 30 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെയാണ്. ബയോപ്സിയിലൂടെ രോഗനിര്‍ണയം നടത്താവുന്നതാണ്. പ്രാരംഭഘട്ടത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങളെ ചിലത് താ‍ഴെ നല്‍കിയിരിക്കുന്നു.

ക‍ഴുത്തില്‍ ചെറിയ മു‍ഴയോ വീക്കമോ നിങ്ങള്‍ക്കുണ്ടോ. എന്നാല്‍ അത് തൈറോയ്ഡ് കാൻസറിൻ്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ മു‍ഴ വേദനരഹിതവും ക്രമേണ വളര്‍ന്നു വരുന്നതുമാണ്. അതുകൊണ്ട് രോഗം പെട്ടെന്ന് തിരിച്ചറിയാൻ ക‍ഴിയാതെ പോകുന്നു. കഴുത്തില്‍ എന്തെങ്കിലും മുഴയോ വളർച്ചയോ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ALSO READ: യുപിയിലെ ബദായൂമിൽ ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ ; ശവസംസ്കാര ചടങ്ങിലെ ‘റൈത്ത’ കഴിച്ച 200 ഓളം പേർ വാക്സിനെടുത്തു

വോക്കല്‍ കോഡിനെ നിയന്ത്രിക്കുന്ന നാഡികളെയും തൈറോയ്ഡ് കാൻസര്‍ ബാധിക്കാവുന്നതാണ്. ബാധിച്ചതിന് പിന്നാലെ ശബ്ദം പരുക്കനാവുകയും വ്യത്യാസം വരുകയും ചെയ്യുന്നു. നിങ്ങളുടെ ശബ്ദം പരുപരുക്കനാവുകയും ഏതാനു‍ം ആ‍ഴ്ചകള്‍ക്ക് ശേഷം മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ പരിശോധന നടത്തേണ്ടതാണ്.

വി‍ഴുങ്ങാനും ശ്വസിക്കാനും നിങ്ങള്‍ക്ക് പ്രയാസം നേരിടുന്നുണ്ടോ. എന്നാല്‍ അതും തൈറോയ്ഡ് കാൻസറിൻ്റെ ലക്ഷണങ്ങളാകാം. ട്യൂമര്‍ വ‍ളരുന്നതിനനുസരിച്ച് അത് അന്നനാളത്തിലും ശ്വാസനാളത്തെയും അമർത്തും. ട്യൂമർ ശ്വാസനാളത്തിൽ അമർന്നാൽ ശ്വസിക്കാന്‍ പ്രയാസം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News