കൈയിലെ മീനിന്റെ മണം പോകുന്നില്ലേ ? ഈ രീതിയിൽ ഒന്ന് ചെയ്തുനോക്കൂ

fish smell

മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് കറി വയ്ക്കാനും ഇഷ്ടമാണ്. എന്നാൽ വൃത്തിയാക്കുന്നതാണ് പാട് അല്ലേ ? കാര്യം ഈസി ആണെങ്കിലും അതിനു ശേഷം കൈയിലെ ദുർഗന്ധം കളയുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എന്തൊക്കെ ചെയ്താലാവാം ഇതൊന്ന് പോകുക. ചിലപ്പോൾ ഒരു ദിവസം മുഴുവൻ ആ ഗന്ധം കൈയിൽ കാണും. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യം വേറെയില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഈ ബുദ്ധിമുട്ടിനെ വളരെ നിസാരമായി മറന്നു കളഞ്ഞോളൂ. എന്നിട്ട് ഇനി പറയുന്ന ഏതെങ്കിലും രീതി ട്രൈ ചെയ്തോളൂ..

ALSO READ: രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തി സ്മൂത്തി ആയാലോ? കാരറ്റും ആപ്പിളുമുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി

  • നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം മാറിക്കിട്ടും.
  • മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മതി.
  • കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും മതി.
  • സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാം.
  • പുതിയ ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News