
കാര്യങ്ങൾ നീട്ടിവയ്ക്കുന്ന പ്രവണത വെറും മടിയോ, ടൈം മാനേജ്മെന്റ് അറിയാത്തതിന്റെ കുറവോ അല്ല. മറിച്ച്, ഇത് ആഴത്തിലുള്ള അന്തർലീനമായ വൈകാരിക ക്ലേശത്തിന്റെ ലക്ഷണമാണെന്ന് മുന്നറിയിപ്പ് നൽകി മനഃശാസ്ത്രജ്ഞർ. പുറമെ കാണുന്ന ഈ മന്ദത യഥാർത്ഥത്തിൽ നിങ്ങളുടെ മനസിന്റെ നിലവിളിയാണ്. ഇത് തിരിച്ചറിയാതെ പോയാൽ ഒരുപക്ഷേ നിങ്ങൾ കടുത്ത മാനസികപ്രശ്നങ്ങളിലേക്ക് വീണുപോയേക്കാം.
‘ആഗ്രഹമുണ്ട് പക്ഷെ എന്നെ കൊണ്ട് സാധിക്കില്ല’ എന്ന ഭയമാണ് കാര്യങ്ങൾ നീട്ടിവയ്ക്കാനുള്ള പ്രവണതയുടെ അടിസ്ഥാനം. ഈ ഭയത്തെ “പ്രൊക്രാസ്റ്റിനേഷൻ” എന്നാണ് പറയുക. നാളെ മുതൽ എല്ലാം ശരിയാക്കാം എന്ന് ചിന്തിക്കുകയും എന്നാൽ ദിവസങ്ങൾ കടന്നുപോയാലും കാര്യങ്ങൾ ഒരിഞ്ച് പോലും മുന്നോട്ട് പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
ALSO READ: ആപ്പിൾ കഴിക്കേണ്ടത് തൊലി കളഞ്ഞോ അതോ കളയാതെയോ ? അതിലും കാര്യമുണ്ട്
ചെയ്യേണ്ട കാര്യങ്ങൾ നീട്ടിവയ്ക്കുന്നത് നിങ്ങൾക്ക് ഒരു താത്കാലിക ആശ്വാസം നൽകുമെങ്കിലും, അത് ചെയ്ത് തീർക്കേണ്ട സമയമാകുമ്പോൾ ഇത് ഉത്കണ്ഠ, സമ്മർദം, കുറ്റബോധം എന്നിവയിലേക്ക് നയിക്കുന്നു. ആംഗൈസ്റ്റി അമിതമായവരിൽ പ്രൊക്രാസ്റ്റിനേഷൻ സാധാരണമായി കാണാറുണ്ട്. അത്തരക്കാർക്ക് വളരെ ചെറിയ ജോലി പോലും ഭീഷണിപ്പെടുത്തുന്ന ഒന്നായി തോന്നാം. ഈയൊരു കാര്യം ഞാൻ ചെയ്യാൻ തുടങ്ങിയില്ലെങ്കി പരാജയപ്പെടുമോ എന്ന പേടി ഉണ്ടാവില്ലല്ലോ” എന്ന ചിന്ത ആവർത്തിച്ച് മനസിൽ വരുമ്പോഴാണ് ചെയ്യേണ്ട വിഷയങ്ങൾ നാം നീട്ടിവയ്ക്കുന്നത്.
മേൽപ്പറഞ്ഞ പ്രൊക്രാസ്റ്റിനേഷനെ ട്രിഗർ ചെയ്യുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. പെർഫക്ഷനിസവും ആത്മവിശ്വാസക്കുറവ് എന്നിവയാണവ
കാര്യങ്ങൾ ഒരു കുറ്റം കേൾപ്പിക്കാതെ ചെയ്യുകയെന്ന ചിന്ത പലരിലും അമിത സമ്മർദം ഉണ്ടാക്കുന്നുണ്ട്. അപ്പോൾ ഇങ്ങനെയുള്ളവർ അസാധ്യമായ ഉയർന്ന നിലവാരങ്ങളെ മുറുകെ പിടിക്കും, അതുകൊണ്ട് ജോലി കുറ്റമറ്റതാക്കാൻ സേയ്ഫ് സോൺ ആകുന്നതുവരെ കാത്തിരിക്കുകയും അങ്ങനെ ഇരുന്ന് ഇരുന്ന് ആ കാര്യങ്ങൾ തുടങ്ങാതിരിക്കുകയും ചെയ്യും
ഇനി കോൺഫിഡൻസിന്റെ കാര്യമാണ് നോക്കുന്നതെങ്കിൽ സ്വന്തം കഴിവുകളെ സംശയിക്കുന്ന ആളുകൾ പരാജയത്തിൽ നിന്ന് സ്വയം രക്ഷപെടാൻ മനഃപൂർവം കാര്യങ്ങൾ വൈകിപ്പിക്കാറുമുണ്ട്.
തുടർച്ചയായി ചെയ്യേണ്ടതെല്ലാം മാറ്റിവെയ്ക്കുന്നത് നിങ്ങളുടെ ശരീരത്തെയും ഗുരുതരമായി ബാധിക്കും. സ്ഥിരമായ പരിഭ്രാന്തി ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണത്തെ സജീവമാക്കുകയും സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ഉയർത്തുകയും ചെയ്യും. കാലക്രമേണ ഇത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയെ ദുർബലപ്പെടുത്തുകയും, ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ക്ഷീണത്തിനും വൈകാരിക അസ്ഥിരതയ്ക്കും കാരണമാകുകയും ചെയ്യും.
പ്രൊക്രാസ്റ്റിനേഷനെ എങ്ങനെ അകറ്റി നിർത്താം ?
പ്രൊക്രാസ്റ്റിനേഷൻ മടിയാണെന്ന് തെറ്റിദ്ധരിച്ച് അച്ചടക്ക നടപടികൾ മാത്രം പിന്തുടർന്ന് പോയിട്ട് കാര്യമില്ല. ഇവിടെ വേണ്ടത് വൈകാരിക ധാരണയാണ്. ഭയം, ലജ്ജ, സ്വയം സംശയം തുടങ്ങിയവയെ ട്രിഗർ ചെയ്യുന്ന കാര്യങ്ങളെ മനസിലാക്കുകയും തെറാപ്പിയിലൂടെ അവ പരിഹരിക്കാൻ ശ്രമിക്കുകയും വേണം.
- കുടുങ്ങി പോയി എന്ന് തോന്നിയാൽ, മൈക്രോ-ആക്ഷനുകളിൽ നിന്ന് ആരംഭിക്കുക
- വിട്ടുമാറാത്ത നീട്ടിവെയ്ക്കൽ സ്വഭാവത്തിന് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), അക്സപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി (ACT) എന്നിവ ഉപകാരപ്രദമാണ്
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), ടാസ്‌ക്കുകൾ ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ ഭാഗങ്ങളായി വിഭജിക്കാനും സഹായിക്കുന്നു.
അക്സപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി മനസോടെയുള്ള സ്വീകാര്യതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസുഖകരമായ വികാരങ്ങളെ ചെറുക്കുന്നതിന് പകരം, നിങ്ങൾ അവയെ നിരീക്ഷിക്കാൻ പഠിക്കും. ‘എനിക്ക് ഇത് ചെയ്യാൻ കഴിയില്ല’ എന്നതിന് പകരം ‘എനിക്ക് ഉത്കണ്ഠ തോന്നുന്നു’ എന്ന് പറയാൻ ശീലിക്കുന്നത് വികാരത്തിനും പ്രവൃത്തിക്കും ഇടയിൽ അകലം സൃഷ്ടിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

