ദഹനം മെച്ചപ്പെടുത്തും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: അത്തിപ്പഴത്തിൻ്റെ അത്ഭുത ഗുണങ്ങള്‍!

fig

അത്തിപ്പഴം രുചികരം മാത്രമല്ല, അതിനോടൊപ്പം തന്നെ ആരോഗ്യത്തിനും വളരെ നല്ല ഫലം കൂടിയാണ്. പൊതുവെ ഡ്രൈഫ്രൂട്ട് രൂപത്തിൽ കൂടുതലായി കഴിക്കാറുള്ള അത്തിപ്പഴത്തിൽ ധാരാളം നാരുകൾ, ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചയായോ വെള്ളത്തിൽ കുതിർത്തോ കഴിക്കാവുന്നതാണ്, കൂടാതെ മധുരമുള്ളത് കൊണ്ടു തന്നെ ഡെസർട്ടുകളില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്.

ദഹനം മെച്ചപ്പെടുത്താനും വയറു ശുദ്ധിയാക്കാനും സഹായിക്കുന്ന ഒരു പ‍ഴമാണ് അത്തിപ്പ‍ഴം. ഈ പ‍ഴത്തിലെ സൊല്യൂബിൾ, ഇൻസൊല്യൂബിൾ ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും വൻകുടലിന്റെ പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു. ഉണക്ക അത്തിപ്പഴത്തിൽ ഏകദേശം 5 ഗ്രാം ഭക്ഷ്യനാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം ഒഴിവാക്കാനും കുടലാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

ALSO READ: ഉപ്പ് ഒരു വില്ലനോ ? ഈ ആളുകൾ ഉപേക്ഷിച്ചില്ലെങ്കിൽ അത് അങ്ങനെയായി മാറും

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കിക്കാൻ അത്തിപ്പഴം സഹായിക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും പോളിഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതുമായ ഒരു ഭക്ഷണപദാർത്ഥമാണ്. ഭക്ഷണത്തിനൊപ്പം 2–3 അത്തിപ്പഴം കഴിക്കുന്നത് ഊർജം നിലനിർത്താനും സഹായിക്കുന്നു. അത്തിപ്പഴത്തിൽ പോളിഫിനോളുകൾ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയ്ഡ്, വൈറ്റമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കൽസ് ഇല്ലാതാക്കുകയും, ഹൃദ്രോഗം, സന്ധിവാതം, ഇൻഫ്ലമേഷൻ കുറയ്ക്കുകയും, കോശങ്ങളെ സംരക്ഷിക്കുകയും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു.

എല്ലുകൾക്ക് ശക്തി നൽകുകയും ചെയ്യുന്നു. അത്തിപ്പഴത്തിൽ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നാല് അത്തിപ്പഴത്തിൽ ഏകദേശം 60 മി ഗ്രാം കാത്സ്യം ഉണ്ടാകുന്നു. ഇത് എല്ലുകളുടെ വളർച്ച, പൊട്ടലുകൾ ഒഴിവാക്കൽ, ഓസ്റ്റിയോപ്പോറോസിസ് തടയൽ എന്നിവയ്ക്ക് സഹായിക്കുന്നു. മഗ്നീഷ്യം പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News