
നമ്മളിൽ പലരും മിക്കവാറും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നവരല്ല. കൂടുതൽ ആളുകളും പ്രഭാത ഭക്ഷണം ഒഴിവാക്കി ബ്രഞ്ച് കഴിക്കുന്നവരാണ്. ചിലർ ഉച്ചയ്ക്കുള്ള ഭക്ഷണംവും ഒഴിവാക്കി രാത്രിയിലും വൈകുന്നേരവുമായി ഭക്ഷണം കഴിക്കുന്നവരും ഉണ്ടാകും. ഉറക്കം ഒക്കെ അതിനനുസരിച്ചായിരിക്കും ക്രമീകരിച്ചിരിക്കുക. എന്തൊക്കെ പറഞ്ഞാലും ഈ സംവിധാനങ്ങൾ ഒക്കെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
ആദ്യം തന്നെ നമ്മൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. ബ്രെയിൻ ഫുഡ് എന്നാണ് ഭക്ഷണം അറിയപ്പെടുന്നത്. രാവിലത്തെ ഭക്ഷണം രാത്രി നമ്മൾ എടുക്കുന്ന ഫാസ്റ്റിംഗിനെ ബ്രേക്ക് ചെയ്യും. അതുകൊണ്ടാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് വിളിക്കുന്നത്. ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 8 മണിക്ക് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ശ്രമിക്കുന്നത് ഉത്തമമാണ്.
Also read; 20 വയസ്സിന് മുമ്പ് പുകവലി തുടങ്ങിയവർ ശ്രദ്ധിച്ചോളൂ; നിങ്ങളുടെ ജീവൻ കൂടുതൽ അപകടത്തിലാണ്
രാവിലത്തെ ഭക്ഷണം കഴിച്ച ഒരാൾ ഉച്ചയ്ക്കുള്ള ഭക്ഷണം സമയത്ത് കഴിച്ചില്ലെങ്കിലും വലിയ കുഴപ്പം ഒന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രമേഹ രോഗികൾ വളരെ കൃത്യമായി തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ മനുഷ്യരിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അസിഡിറ്റി. ഗ്യാസ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഇത് അൾസർ പോലെയുള്ള വലിയ അസുഖങ്ങളിലേക്ക് നയിക്കാം. നെഞ്ച് എരിച്ചൽ, ക്ഷീണം, തലവേദന,തലകറക്കം, ഏകാഗ്രതക്കുറവ്, തുടങ്ങിയ അവസ്ഥകളും ഭക്ഷണം കൃത്യസമയത്ത് കഴിച്ചില്ലെങ്കിൽ ഉണ്ടാകാം. ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും, അത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


