
ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭ്യമാകണം, അതിന്റെ അവശ്യ ഭാഗമാകണം ‘സാന്ത്വനപരിചരണം’. ഇതാണ് അന്താരാഷ്ട്ര തലത്തിൽ എല്ലാ വർഷം ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്‌ച ആചരിക്കുന്ന ‘ലോക സാന്ത്വന പരിചരണ ദിന’ ത്തിൻ്റെ പ്രമേയം. എല്ലാ വർഷത്തെയും പോലെ ഈ വർഷവും പാലിയം ഇന്ത്യയിലെ 1400 ഓളം ഗുണഭോക്താക്കളും സന്നദ്ധ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ജീവനക്കാരും വേളി ഇന്റർനാഷണൽ കൺവെൻഷൻ സെൻ്റർ ഒത്തുകൂടി ഈ ദിവസത്തെ ഒരു വൻ ആഘോഷമാക്കി മാറ്റി. പ്രശസ്ത ഗായകൻ ജി വേണുഗോപാൽ ആയിരുന്നു മുഖ്യ അതിഥി. കളക്ടർ അനു കുമാരിയുടെ സാന്നിധ്യവും ഈ ആഘോഷങ്ങൾക്ക് മാറ്റു കൂടി.
ALSO READ: കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് നടന്ന് ശീലിപ്പിച്ചാലും സാരമില്ല; ഗുണങ്ങൾ ഏറെയാണ്…
രോഗികളുടെയും അവരുടെ കുടംബങ്ങളുടെയും വർണ്ണശബളമായ കലപരിപാടികൾ ഈ ദിവസത്തെ എന്നും ഓർത്തുവയ്ക്കാൻ ഒരു പാട് നല്ല ഓർമ്മകൾ നൽകി. വർഷത്തിൽ ഈ ഒരു ദിവസം മാത്രം പുറത്തിറങ്ങുന്ന പാലിയം ഇന്ത്യയുടെ ഒരുപാടു രോഗികൾക്ക് വേളി ടൂറിസ്റ്റ് വില്ലേജിലേക്കുള്ള യാത്രയും, അവിടെ ഇരുന്നു തുല്യദുഃഖിതരായ മറ്റു ആളുകളോടും ഇടപെഴുകാൻ പറ്റിയതും അവർക്കു നൽകാൻ പറ്റിയ ഒരു വലിയ സമ്മാനമായി മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

