
ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവരാണ് നമ്മൾ അല്ലെ ? അതിനായി ഡയറ്റും ചെയ്യാറുണ്ട്. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ചിയ സീഡുകൾ. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയുടെ കലവറയായ ചിയ സീഡുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. ദഹനപ്രക്രിയ എളുപ്പമാക്കുന്നത് കൂടാതെ ശരീരത്തിലെ ചൂട് കുറയ്ക്കാനും ചിയ സീഡുകൾക്ക് കഴിയുന്നു. എന്നാൽ ഇവ കഴിക്കാൻ ചില പ്രത്യേക രീതികളുണ്ട്, അവ നോക്കിയാലോ.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ചിയ സീഡ് ചേർക്കുക. കുറഞ്ഞത് 15 മുതൽ 30 മിനിറ്റ് വരെ വെള്ളത്തിൽ കുതിർക്കുക. അല്ലെങ്കിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെച്ചാ ശേഷം രാവിലെ ഉപയോഗിക്കാം. വെറും വെള്ളത്തിൽ കുടിക്കാൻ താത്പ്പര്യമില്ലാത്തവർക്ക് ഇതിലേക്ക് അൽപ്പം നാരങ്ങാനീരോ, തേനോ ചേർക്കാവുന്നതാണ്. ചിയ സീഡ് വെള്ളത്തിൽ കുതിരുമ്പോൾ അവയിലെ നാരുകൾ ദഹനപ്രക്രിയ എളുപ്പത്തിലാകുന്നു . ചിയ സീഡിന് ശരീര താപനില കുറയ്ക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് അവ വേനൽക്കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

