ഡിന്നറിന് ഇനി പുത്തൻ വിഭവം, സ്പെഷ്യൽ ഹെൽത്തി ഗ്രീൻ റൈസ്

ഡിന്നറിന് വ്യത്യസ്തമായി ഗ്രീൻ റൈസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

Also read:കഫക്കെട്ട് ആണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ചിലവ് കുറഞ്ഞ പരിഹാരം ഇതാ…!

ആവശ്യമുള്ള സാധനങ്ങള്‍

അരി -ഒരു കപ്പ്
പച്ചനിറമുള്ള കാപ്‌സിക്കം വലുത് -ഒന്ന്
സവാള -ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
തൈര് -30 മില്ലിലിറ്റര്‍
മല്ലിയില, പുതിന, പച്ചമുളക് അരച്ചെടുത്ത പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
ഗരംമസാല -ഒരു ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ബേ ലീവ്‌സ് -2 എണ്ണം
മല്ലിപ്പൊടി -അര ടീസ്പൂണ്‍
ഒലീവ് ഓയില്‍ -ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

Also read:കൊല്ലത്ത് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

തയ്യാറാക്കുന്ന വിധം

ഒരു പാത്രമെടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ജീരകം ചേര്‍ക്കാം. ജീരകം പൊട്ടിക്കഴിഞ്ഞ് ബേ ലീവ്‌സ് ചേര്‍ക്കാം. ഇത് പതിയെ ഇളക്കിക്കൊടുക്കാം. ഇതിലേക്ക് നേരത്തെ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി വഴറ്റാം. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില-പുതിനയില പേസ്റ്റ്, തൈര് എന്നിവ ചേര്‍ത്ത് ഇളക്കി വേവിക്കാം. ഈ മസാല നന്നായി വെന്ത് വരുമ്പോള്‍ നല്ല മണം ലഭിക്കും. ഇതിലേക്ക് ഗരം മസാലയും മല്ലിപ്പൊടിയും ചേര്‍ക്കാം. അഞ്ച്-ആറ് മിനിറ്റുവരെ ഇത് വേവിച്ചെടുക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത കാപ്‌സിക്കം കൂടി മസാലയിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇതിലേക്ക് കഴുകിയെടുത്ത് വെച്ചിരിക്കുന്ന അരിയും ഒന്നരഗ്ലാസ് വെള്ളവും ചേര്‍ത്ത് കൊടുക്കാം. ശേഷം പാത്രം നന്നായി അടച്ച് വെച്ച് 15 മിനിറ്റ് നേരമോ ചോറ് പാകത്തിന് വെന്തുവരുന്നത് വരെയോ വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News