ഒറ്റമാസം കൊണ്ട് ശരീരഭാരം കുറയും, മുടിയിഴകൾ തഴച്ചുവളരും; വീട്ടിൽ സിമ്പിളായി തയ്യാറാക്കിയ ‘ഹെൽത്തി ലഡു’ കഴിച്ചാൽ മതി

Healthy Laddu for Weight Loss and Hair Growth

ആരോ​ഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും ഒരുപോലെ കൊണ്ടുപോകാൻ ചില‌‌‌‌ർക്കെങ്കിലും പ്രയാസമുണ്ടാകാം. ഇതിനായി വിപണിയിൽ നിന്ന് വൻവില കൊടുത്ത് പല തരത്തിലുള്ള ഉൽപ്പന്നങ്ങളും വാങ്ങി ഉപയോ​ഗിക്കുന്നവരുമുണ്ട്. ചില‌‌രാകട്ടെ വിദ​ഗ്ധരുടെ നി‌‌‌ർദ്ദേശമനുസരിച്ചായിരിക്കില്ല ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇത് ആരോ​ഗ്യത്തെയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

വീട്ടിൽ തന്നെ നമ്മുടെ ആരോ​ഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ സഹായിക്കുന്ന വിവിധ ​ഗുണങ്ങളടങ്ങിയ ഹെൽത്തി ലഡു തയ്യാറാക്കിയാലോ? അമിത വണ്ണം കുറയ്ക്കാനും മുടി തഴച്ചുവളരാനും സഹായിക്കുന്ന ഈ ലഡു പ്രായഭേദമന്യേ ഏതൊരാൾക്കും നിത്യ ജീവിതത്തിൽ കഴിക്കാവുന്നതാണ്. വർക്കൗട്ട് ചെയ്യുന്നവർ ദിവസവും ഈ ലഡു കഴിക്കുകയാണെങ്കിൽ വെറും ഒറ്റമാസം കൊണ്ട് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദ‌‌‌ർ പറയുന്നത്.

ഈ ഹെൽത്തി ലഡുവിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത് നെയ്യ്, ഈന്തപ്പഴം, ബദാം, അണ്ടിപരിപ്പ്. വാൾനട്ട്, കപ്പലണ്ടി, തണ്ണിമത്തൻ വിത്ത്, പംകിൻ വിത്ത്, വെള്ള എള്ള്, പോപ്പി സീഡ്, തേങ്ങ ചിരകിയത്, ജാതിക്കപ്പൊടി എന്നിവയാണ്. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ടീസ്‌പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് 250 ഗ്രാം കുരുകളഞ്ഞ മൃദുവായ ഈന്തപ്പഴം ചേർക്കുക. ഇവ നന്നായിട്ട് ഇളക്കുക.

നെയ്ക്ക് പകരം ഒലീവ് ഓയിൽ ചേ‌‌ർത്താലും മതി. ഈന്തപ്പഴം അഞ്ച് മിനിട്ടെങ്കിലും ചെറിയ തീയിൽ ഇളക്കിയെടുക്കുക. ശേഷം ഈന്തപ്പഴത്തെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ALSO READ: ചുട്ടുപൊള്ളുന്ന ചൂടത്ത് ഇത് കഴിക്കൂ ആശ്വാസമുണ്ടാകും; എന്തൊക്കെ കഴിക്കാം, എന്തൊക്കെ കുടിക്കാം

ഈന്തപ്പഴം ഇളക്കിയ പാത്രത്തിൽ തന്നെ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുക്കുക. അതിലേക്ക് കാൽ കപ്പ് വീതം ബദാം, അണ്ടിപരിപ്പ്, പിസ്ത, രണ്ട് ടേബിൾ സ്പൂൺ വാൾനട്ട്, കപ്പലണ്ടി എന്നിവ ചേർക്കാം, ശേഷം നന്നായി ഇളക്കണം. ഏകദേശം മൂന്ന് മിനിട്ടെങ്കിലും ഇളക്കുക. തുടർന്ന് മറ്റൊരു പാത്രത്തിൽ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുത്ത് കാൽ കപ്പ് തണ്ണിമത്തൽ വിത്ത്, പംകിൻ വിത്ത്, വെള്ള എള്ള്, രണ്ട് ടീസ്പൂൺ പോപ്പി സീഡ്, രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മൂന്ന് മിനിട്ടെങ്കിലും ഇത് ചെയ്യേണ്ടതുണ്ട്.

അതിനുശേഷം വലിയൊരു പാത്രത്തിലേക്ക് ഈ സാധനങ്ങൾ മാറ്റുക. അതിലേക്ക് ഈന്തപ്പഴവും ഒരു ടേബിൾസ്‌പൂൺ ജാതിക്കപ്പൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ലഡുവിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ ലഡു ഫ്രിഡ്ജിലോ പുറത്തോ ജലാംശമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News