ഓട്സ് ഇഷ്ടമല്ലാത്തവരും ക‍ഴിച്ചുപോകും ഈ ഓട്സ് ഓംലറ്റ്, ട്രൈ ചെയ്യാതെ പോകല്ലേ

Oats Omelette Recipe

ഓട്സ് ഇന്ന് മിക്കവരും അവരുടെ ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്താറുണ്ട്. ഓട്സിൽ എന്തെങ്കിലും വെറൈറ്റി ട്രൈ ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഈ ഓട്സ് ഓംലറ്റ് നിങ്ങളെ നിരശരാക്കില്ല.

രാവിലെ ബ്രേക്ക്ഫാസ്റ്റായും സ്നാക്കായുമെല്ലാം ഓട്സ് ഓംലറ്റ് ക‍ഴിക്കാം. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാനാകുന്ന ഒരു വിഭവമാണിത്. ബ്രേക്ക് ഫാസ്റ്റ് ഹെൽത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച ഓപ്ഷനാണ്. എങ്ങനെയാണ് ഓട്സ് ഓംലറ്റ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഓട്സ്: കാൽ കപ്പ്
മുട്ട: 2 എണ്ണം
പാൽ: അര കപ്പ്
സവാള: 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
ക്യാരറ്റ്: 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
തക്കാളി: 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: ഒരെണ്ണം ((ചെറുതായി അരിഞ്ഞത്)
ഉപ്പ് : ആവശ്യത്തിന്)
കുരുമുളകുപൊടി: കാൽ ടീസ്പൂൺ
ബട്ടർ/ എണ്ണ: ആവശ്യത്തിന്
മല്ലിയില, കറിവേപ്പില: ആവശ്യത്തിന്

ALSO READ: ഒരു ഉരുളക്കിഴങ്ങും ഒരു മുട്ടയും മതി, കിടിലൻ ബ്രേക്ക്ഫാസ്റ്റുണ്ടാക്കാം ഈസിയായി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ ഓട്സും പാലും ചേർത്ത് മിക്സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കാം. ഓട്സ് പാലിൽ നന്നായി കുതിർന്നു കിട്ടുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഇതിലേക്ക് മുട്ട, സവാള, ക്യാരറ്റ്, തക്കാളി, പച്ചമുളക്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ഒരു പാൻ ചൂടാക്കി അതിൽ അല്പം ബട്ടറോ എണ്ണയോ പുരട്ടുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഓംലറ്റ് മിക്സ് ഒ‍ഴിക്കണം. മീഡിയം-ലോ ഫ്ലെയിമിലായിരിക്കണം. പാൻ അടച്ചുവെച്ച് ഇതേ തീയിൽ ഏകദേശം 4 മിനിറ്റ് വേവിക്കാം.

ശേഷം ഓംലറ്റ് മറിച്ചിടുക. മറുവശം അടച്ചുവെക്കാതെ 2 മിനിറ്റ് കൂടി വേവിച്ചാൽ രുചികരവും ഒപ്പം ആരോഗ്യകരവുമായ ഓട്സ് ഓംലറ്റ് റെഡിയായി. ഇത് ചൂടോടുകൂടി തന്നെ സെർവ് ക‍ഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News