ആ​രോ​ഗ്യകാരമായ ഒരു ഓറഞ്ച് സ്പൈസ് ടീ ഉണ്ടാകിയാലോ

orange tea

എന്നും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് ആഹാരത്തി​ന്റെ കാര്യത്തിൽ. അതിന് ഉദാഹരമാണ് നമ്മുക്ക് ചുറ്റുമുള്ള ഹോട്ടലുകളും,തട്ടുകടയും. എവിടെ പോയാലും നാം ഏറ്റവും കൂടുതൽ കൂടിക്കുന്ന ഒരു പാനീയമാണ് ചായ. ചായ തന്നെ പലതരം ഉണ്ട്. അത് അതിനെക്കാൾ അതിശയമാണ്. അതിൽ ഒന്നാണ് ഓറഞ്ച് സ്പൈസ് ടീ. ഓറഞ്ചിന്റെ തൊലിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.അവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഓറഞ്ചിന്റെ മധുരസുഗന്ധവും മസാലകളുടെ ചൂടും ഒരുമിക്കുന്ന ഈ ചായ ഉണ്ടാകിയാലോ.

ചേരുവകൾ

വെള്ളം – 2 കപ്പ്
ചായപ്പൊടി – 2 ടീസ്പൂൺ
ഗ്രേറ്റ് ചെയ്ത ഓറഞ്ചിന്റെ തൊലി – 1 ടീസ്പൂൺ
കറുവപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പു – 3
ഏലയ്ക്ക – 2 എണ്ണം
ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
പാൽ – ആവശ്യത്തിന്

ALSO READ : ഇതിലും ഈസി കറി സ്വപ്നത്തിൽ മാത്രം! ചോറുപാത്രം കാലിയാകാൻ ഇതുമാത്രം മതി

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി എന്നിവ ചേർക്കുക. ഈ മസാലകൾ രണ്ടോ മൂന്നോ മിനിറ്റ് തിളച്ചശേഷം ഓറഞ്ചിന്റെ തൊലി ചേർക്കണം. ഓറഞ്ച് തൊലി ഒരു മിനിറ്റ് മാത്രം വേവിച്ചാൽ മതി. തുടർന്ന് ചായപ്പൊടി ചേർത്ത് രണ്ട് മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. പാൽ ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഘട്ടത്തിൽ പാൽ ചേർക്കാം. ശേഷം തീ ഓഫ് ചെയ്ത് ഒരു മിനിറ്റ് മൂടിവയ്ക്കുക. അവസാനം അരിച്ചെടുത്ത് പഞ്ചസാര ചേർത്ത് ചൂടോടെ കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News