ബനാന ചിപ്സ് കഴിച്ച് മടുത്തോ ? ഇനി ഈ വെറൈറ്റീസ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ…

healthy snack ideas

ചിപ്സ് ഐറ്റംസ് ഇഷ്ടമില്ലാത്തവരുണ്ടോ… എന്തിനാണല്ലേ അങ്ങനെ ഒരു ചോദ്യം… ഭൂരിഭാ​ഗം ആളുകളും ചിപ്സിന്റെ ഫാൻസാണ്. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ചിപ്സ് ഇനങ്ങൾ അത്രയ്ക്ക് വിശ്വസിച്ച് കഴിക്കാമോ അതിന് പറ്റില്ല മാത്രമല്ല ബനാന ചിപ്സ് മാത്രം കഴിച്ച് കുറച്ചൊന്ന് ബോറടിച്ചിട്ടും ഉണ്ടാകുമല്ലേ സിമ്പിൾ വഴിയിലൂടെ പലതരം ചിപ്സുകൾ വീട്ടിലുണ്ടാക്കിയെടുത്താലോ…

Also read: കോഴിക്കോട് ലഹരി വേട്ട; ഇരിങ്ങൽ സ്വദേശിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് എംഡിഎംഎയുടെ വൻ ശേഖരം

ബീറ്റ്റൂട്ട് ചിപ്സ്
ബനാന മാത്രമല്ലന്നേ, ബീറ്റ്റൂട്ടും ചിപ്സാക്കാം. കളറിലും പുതുമയുള്ളതിനാൽ കുട്ടികൾക്കും ഇത് പ്രിയപ്പെട്ടതാകും. ബീറ്റ്റൂട്ട് ചിപ്സ് തയ്യാറാക്കാനായി ബീറ്റ്റൂട്ടുകൾ, തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞെടുക്കുക. ആവശ്യത്തിന് എണ്ണ, ഉപ്പ്, കുരുമുളക്, ചാട്ട് മസാല എന്നിവ ചേർത്ത് ഫ്രൈ ചെയ്തെടുത്താൽ ബീറ്റ്റൂട്ട് ചിപ്സ് റെഡി. മാത്രമോ, ഇതിന് ​ഗുണം ഏറെയാണ്, ഇതിൽ ഫോലേറ്റ്, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഹമ്മസ് അല്ലെങ്കിൽ യോഗർട്ട് എന്നിവയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം.

Also read: കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന് ആത്മഹത്യയെന്ന് വരുത്തി തീർത്തു; ഒന്നര വർഷത്തിന് ശേഷം കള്ളി വെളിച്ചതായത് ഇങ്ങനെ

കാരറ്റ് ചിപ്സ്
ബീറ്റ്റൂട്ട് പോലെ തന്നെ കളറിലെ പുതുമ കൊണ്ട് ഭക്ഷണപ്രിയരെ വശത്താക്കാൻ കഴിയുന്ന ഒന്നാണ് കാരറ്റ് ചിപ്സും. കാരറ്റ് തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞത് എണ്ണ , ഉപ്പ്, ആവശ്യമെങ്കിൽ കറി പൗഡർ അല്ലെങ്കിൽ ജീരകപ്പൊടി എന്നിവ മിക്സാക്കി ചിപ്സ് റെഡിയാക്കാം.

ആപ്പിൾ ചിപ്സ്
ഇതേ രീതിയിൽ തന്നെ ആപ്പിളും ചിപ്സാക്കിയോലോ. ആവശ്യത്തിന് ആപ്പിൾ കാമ്പ് നീക്കം ചെയ്ത് വളരെ നേരിയതായി അരിഞ്ഞെടുത്ത്, കറുവപ്പട്ട, ജാതിക്ക എന്നിവ ചേർത്തെടുക്കുക. ആപ്പിൾ ചിപ്സുകൾക്ക് വേണ്ടി ഓവൻ 120°C യിൽ (കുറഞ്ഞ ചൂടിൽ സാവധാനം) പ്രീഹീറ്റ് ചെയ്യുക. ആപ്പിളുകൾ കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ്, പാർച്ച്‌മെന്റ് പേപ്പർ വിരിച്ച ട്രേകളിൽ നിരത്തുക. കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കിൽ അത് വിതറുക. പൂർണമായി ഉണങ്ങി മൊരിയുന്നത് വരെ പാകംചെയ്യുക. ടേസ്റ്റി ആപ്പിൾ ചിപ്സ് റെഡിയാണ്.

ഈ വിധത്തിൽ മധുരക്കിഴങ്ങും ഉരുളക്കിഴങ്ങുമെല്ലാം ചിപ്സ് രൂപത്തിലാക്കി സ്വാദിഷ്ടമായി കഴിക്കാം. ഇതിനൊക്കെയും പോഷക​ഗുണങ്ങളും ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News