ചായക്കൊപ്പം ഹെൽത്തി ആയിട്ടൊരു സുഖിയൻ…

നാടൻ പലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. അങ്ങനെയെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് സുഖിയൻ. കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ ഇഷ്ടമാകുന്നൊരു നാലുമണി പലഹാരമാണിത്.

ചേരുവകൾ

ചെറുപയർ – 1 കപ്പ്
നാളികേരം ചിരകിയത് – 1 കപ്പ്
ശർക്കര- 150 ഗ്രാം
ഏലക്കായ പൊടി- 1 ടീസ്പൂൺ
ജീരകം ചതച്ചത് – 1/ 2 ടീസ്പൂൺ
മൈദ- 1 1 / 2 കപ്പ്
അരിപ്പൊടി – 3 ടേബിൾസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/ 2 ടീസ്പൂൺ
ഉപ്പ് – 2 നുള്ള്
വെള്ളം
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം,

ചെറുപയർ കഴുകിയ ശേഷം ഒരു കുക്കറിൽ ഇട്ട് വേവിച്ചെടുക്കാം. ഇതിലേക്ക് ശർക്കര ഒരു പാനിൽ ഇട്ടു മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര പാനി തയാറാക്കുക. ശർക്കര പാനി അരിച്ചു വയ്ക്കാം. ഒരു പാൻ ചൂടാക്കി അതിലേക്കു ശർക്കര പാനി ഒഴിച്ച് കൊടുക്കാം. ശർക്കര പാനിയിലേക്ക്‌ നാളികേരം ചിരകിയതും ചെറുപയർ വേവിച്ചതും ചേർത്ത് മിക്സ് ചെയ്തു ശർക്കര പാനിയിലെ വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം .ഈ കൂട്ടിയിലേക്കു ഏലക്കായ പൊടിയും ജീരകം ചതച്ചതും ചേർത്ത് യോജിപ്പിച്ച് അടുപ്പിൽ നിന്നും മാറ്റി ചെറുപയർ മിക്സ് തണുക്കാൻ വയ്ക്കാം. ചെറുപയർ മിക്സ് തണുത്ത ശേഷം ഓരോ ഉരുളകളാക്കി ഉരുട്ടി എടുക്കണം.

ALSO READ: കേരളത്തെ ടെക്നോളജി സ്പോര്‍ട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

കുക്കർ ഒരു വിസിൽ അടിച്ചാൽ 15 മിനിറ്റ് ചെറിയ തീയിൽ ഇടണം.15 മിനിറ്റ് കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. കുക്കറിലെ പ്രഷർ ഫുൾ പോയശേഷം കുക്കർ തുറക്കാം .ഇനി ശർക്കര ഒരു പാനിൽ ഇട്ടു മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര പാനി തയാറാക്കാം. ശർക്കര പാനി അരിച്ചു വയ്ക്കാം. ഒരു പാൻ ചൂടാക്കി അതിലേക്കു ശർക്കര പാനി ഒഴിച്ച് കൊടുക്കാം. ശർക്കര പാനിയിലേക്ക്‌ നാളികേരം ചിരകിയതും ചെറുപയർ വേവിച്ചതും ചേർത്ത് മിക്സ് ചെയ്തു ശർക്കര പാനിയിലെ വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം .ഈ കൂട്ടിയിലേക്കു ഏലക്കായ പൊടിയും ജീരകം ചതച്ചതും ചേർത്ത് യോജിപ്പിച്ച് അടുപ്പിൽ നിന്നും മാറ്റി ചെറുപയർ മിക്സ് തണുക്കാൻ വയ്ക്കാം. ചെറുപയർ മിക്സ് തണുത്ത ശേഷം ഓരോ ഉരുളകളാക്കി ഉരുട്ടി എടുക്കണം.

ALSO READ: ക്ഷേത്രങ്ങളില്‍ പോകാറില്ല, ദൈവാനുഗ്രഹവും വേണ്ട; ബഹുമാനിക്കേണ്ടത് മാതാപിതാക്കളെയും ഗുരുക്കന്മാരെയും, വൈറലായി 13കാരന്റെ വീഡിയോ

പിന്നീട്‌ ബാറ്റർ തയാറാക്കാൻ ഒരു ബൗളിലേക്കു മൈദ, അരിപ്പൊടി ,മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഇനി പൊടിയിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള ബാറ്റർ തയാറാക്കണം. സുഖിയൻ വറുത്തെടുക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നേരത്തെ തയാറാക്കി വച്ച ചെറുപയർ ഉരുട്ടിയതു ഓരോ ബോൾസ് എടുത്തു മാവിൽ നന്നായി മുക്കിയ ശേഷം വെളിച്ചെണ്ണയിൽ ഇട്ടു രണ്ടു വശവും ഒരു പോലെ വറുത്തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News