ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് 16കാരനില്‍ തുന്നിച്ചേര്‍ത്തത്. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്.

ALSO READ: മകൾക്കായി ആഡംബര ബംഗ്ലാവ് നൽകി അമിതാഭ് ബച്ചന്‍, വില കോടികളോ? തെരഞ്ഞ് സോഷ്യൽ മീഡിയ

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണന് പുതു ജീവിതം നല്‍കിയത്. ആറു പേര്‍ക്കാണ് സെല്‍വിനിലൂടെ പുതുജീവന്‍ ലഭിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.

ALSO READ: പ്രതികളുമായി അടുപ്പമുണ്ട്, വ്യാജരേഖ നിർമിച്ചിട്ടില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു

തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here