
ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച കുതിപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടത്.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമയി പൂർത്തിയായി. തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച കൃഷ്ണലാലിൻ്റെ ഹൃദയം കുമരകം സ്വദേശി അരുണിനാണ് നൽകിയത്.
തിരുവനന്തപുരത്ത് നിന്നും കൃഷ്ണ ലാലിൻറെ ഹൃദയം പ്രത്യേക ഏയർ ആബുലൻസ് മാർഗം ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഡോക്ടർ ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ രാത്രി വൈകിയാണ് അവസാനിച്ചത്. അരുണിൻ്റെ ശസ്ത്രിയ്ക്ക് ആവശ്യമായ 14 ലക്ഷം രൂപ പണം വി എൻവാസവൻ്റെ നേതൃത്വത്തിലാണ് സമാഹരിച്ചത്.
Also read: അരുണിന് ഇന്ന് പ്രത്യാശയുടെ ദിനം; സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കും വരെ കുടുംബത്തോടൊപ്പം വി എൻ വാസവൻ മെഡിക്കൽ കോളേജിൽ തുടർന്ന ശേഷമാണ് മടങ്ങിയത്. കേരളത്തിലെ എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തകന മികവിൻ്റെ ഭാഗമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഇടയായതെന്നതും മറ്റൊരു വസ്തുതയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

