‘പലസ്തീനില്‍ സര്‍വ്വനാശത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് കാര്യങ്ങള്‍ വഴിമാറുന്നു’; സീതാറാം യെച്ചൂരി

പലസ്തീനെതിരായ ആക്രമണം സാമ്രാജ്യത്വ ഗൂഢാലോചനയെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വംശീയ ഉന്മൂലനമാണ് ആക്രമണത്തിന്റെ ലക്ഷ്യം.’മോദിയുടെ ഇന്ത്യയും നെതന്യാഹുവിന്റെ ഇസ്രയേലും വര്‍ഗീയ രാഷ്ട്രമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യപ്പെടുകയാണെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ സി പി ഐ എം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ‘സത്യം ചെരുപ്പിടുമ്പോഴേക്ക് നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും’; സംഘപരിവാറിനെതിരെ വിമർശനമുയർത്തി മന്ത്രി എം ബി രാജേഷ്

ഗാന്ധിജിയുടെ കാലംതൊട്ട് ഇന്ത്യയുടെ നിലപാട് പലസ്തീന് അനുകൂലമായിരുന്നു. എന്നാലിപ്പോള്‍ മോദി ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിലൂടെ ഇന്ത്യയുടെ നിലപാട് സാമ്രാജ്യത്വത്തിന് അനുകൂലമാക്കി മാറ്റിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മണിപ്പുര്‍ കലാപ കലുഷിതമായപ്പോള്‍ 100 ദിവസം മിണ്ടാതിരുന്ന മോദി ഇസ്രയേല്‍-ഹമാസ് യുദ്ധമുണ്ടായി എട്ടു മണിക്കൂര്‍ കഴിയും മുമ്പേ ട്വീറ്റ് ചെയ്ത് ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെന്നും യെച്ചൂരി പറഞ്ഞു. മോദിയുടെ ഇന്ത്യയും നെതന്യാഹുവിന്റെ ഇസ്രയേലും വര്‍ഗീയ രാഷ്ട്രമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യപ്പെടുകയാണെന്നും യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി പുണ്യസ്ഥലങ്ങള്‍ തകര്‍ന്നു. ഇത്തരം ചെയ്തികള്‍ക്കെതിരെ
സാര്‍വ്വ ദേശീയ ഐക്യദാര്‍ഢ്യ പ്രസ്ഥാനം വളര്‍ന്നു വരണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Also Read: ‘ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റേത്’; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഇസ്രയേലിന്റെ പലസ്തീന്‍ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് – സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷനായിരുന്നു.കെ ചന്ദ്രന്‍പിള്ള,സി എം ദിനേശ് മണി,എം അനില്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News