പന്ത്രണ്ട് ജില്ലകളിൽ താപനില ഉയരും; മുന്നറിയിപ്പ്, യെല്ലോ അലേർട്ട്

heat alert kerala

കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ താപനില ഉയരും. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് ഈ ദിവസങ്ങളിൽ താപനില ഉയരുക. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത ചൂട് കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
പുറപ്പെടുവിച്ച സമയം 01.00 PM 22.03.2026
2026 മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 22 മുതൽ 24 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
MAXIMUM TEMPERATURE WARNING – YELLOW ALERT
Maximum temperatures are very likely to be around 38˚C at Isolated places in the Palakkad district; 37˚C at Kollam, Kottayam, Ernakulam, Thrissur & Kasaragod; 36˚C at Thiruvananthapuram, Pathanamthitta Alappuzha, Malappuram, Kozhikode & Kannur *districts (2 to 3˚C above normal) from *22nd to 24th March 2026.
Hot & Humid weather is very likely to prevail over these districts except in hilly areas from 22nd to 24th March 2026.
Time of Issue 01.00 PM 22.03.2026
IMD-KSEOC-KSDMA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News