പത്തനംതിട്ട ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു

പത്തനംതിട്ട ജില്ലയില്‍ മിക്കയിടത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം വെങ്കുറിഞ്ഞിയില്‍ രേഖപ്പെടുത്തി.
മാര്‍ച്ച് മാസത്തില്‍ നിന്ന് വിഭിന്നമായി പകല്‍ താപനിലയോടൊപ്പം രാത്രി താപനിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഉഷ്ണം അസഹനീയമാക്കി . മിക്കയിടത്തും ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശരാശരി ദൈനംദിന താപനില മിക്ക സ്ഥലത്തും 31 ഡിഗ്രി കടന്നു. മാര്‍ച്ച് മാസത്തിലെ ദൈനംദിന ശരാശരി താപനില 29 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News