സംസ്ഥാനത്ത് ചൂട് കനക്കുന്നു; താപനില 37 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഉയര്‍ന്ന താപനില 37 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി. ഇന്നും നാളെയും 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. 37 ഡിഗ്രിക്ക് മുകളിലാണ് സംസ്ഥാനത്തെ ഉയര്‍ന്ന താപനില. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയുമാണ് ഉയര്‍ന്ന താപനില.

Also Read:വന്യജീവി ആക്രമണം; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ

വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതല്‍ നാലു വരെ താപനില ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ചൂട് കൂടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിര്‍ജലീകരണം ഒഴിവാക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്നാണ് നിര്‍ദേശം. ജനങ്ങള്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News