തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Also read:യാത്രയിലാണ്, ഹാജരാകാന്‍ സാവകാശം വേണം; ലൈംഗിക പീഡന കേസിൽ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

തമിഴ്‌നാട്ടിൽ ചൂടിന് മുന്നറിയിപ്പായി ആദ്യമായാണ് ഓറഞ്ച് അലർട് പ്രഖ്യാപിക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; ജസ്റ്റിസ് കമാൽപാഷയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ കെ ശൈലജ ടീച്ചർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു മുകളിൽ ചൂടുണ്ടായ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്നലെ കരൂർ പരമതിയിൽ 44 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here