
മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് ഫെബ്രുവരി 25, 26 തീയതികളില്‍ മുംബൈ, താനെ, മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ മറ്റ് അയല്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
ഫെബ്രുവരിയില്‍ മുംബൈയിലെ സാന്താക്രൂസ് നിരീക്ഷണാലയത്തില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന താപനില 39.6 ഡിഗ്രി സെല്‍ഷ്യസാണ്. മുന്‍പ് 1966 ഫെബ്രുവരി 25 നാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. നഗരത്തില്‍ രണ്ട് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. താപനില 37 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ശാസ്ത്രജ്ഞ സുഷമ നായര്‍ അറിയിച്ചു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മുംബൈ, താനെ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഐഎംഡി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

