
രാജസ്ഥാനിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില 44.0 ഡിഗ്രി സെൽഷ്യസ് ബാർമറിൽ രേഖപ്പെടുത്തി. സാധാരണ താപനിലയേക്കാൾ ഇത് 5 ഡിഗ്രി ഉയർന്നതാണ്.
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സംഗരിയയിലാണ്. 19.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. രാവിലെ 8.30 ന് നടത്തിയ നിരീക്ഷണത്തിൽ സംസ്ഥാനത്ത് മിക്ക പ്രദേശങ്ങളിലെയും ശരാശരി ഈർപ്പം 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലായിരുന്നു. തിങ്കളാഴ്ച മുതൽ രാജസ്ഥാനിൽ ഉടനീളം ഉഷ്ണ തരംഗത്തിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസം സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്.
ഇന്ന് മുതൽ പടിഞ്ഞാറൻ രാജസ്ഥാനിൽ ഉഷ്ണതരംഗം ആരംഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഏപ്രിൽ 15, 16 തീയതികളിൽ ഉഷ്ണതരംഗത്തിന്റെ തീവ്രതയും വ്യാപനവും വർധിക്കുമെന്നും ഇത് ജോധ്പൂർ, ബിക്കാനീർ, ശേഖാവതി മുതലായ പ്രദേശങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here