
ചുട്ടുപൊളളുന്ന ചൂടില്‍ ഉത്തരേന്ത്യ. 45 ഡിഗ്രിക്ക് മുകളിലാണ് ഇന്നും ദില്ലിയിലെ താപനില. ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. രാജസ്ഥാനില്‍ മഴ പെയ്തത് നേരിയ ആശ്വാസമായി. യുപിയില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സ്‌കൂളുള്‍ അടച്ചു
45 ഡിഗ്രിക്ക് മുകളിലാണ് രാജ്യ തലസ്ഥാനത്തെ താപനില. ഉഷ്ണ തരംഗ ജാഗ്രത നിര്‍ദേശവും ദില്ലിയില്‍ നിലനില്‍ക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു.
ഹരിയാനയില്‍ 3 ദിവസത്തേക്ക് വരണ്ട കാലാവസ്ഥ തുടരും, പ്രധാന നഗരങ്ങളായ സേനിപത്, റവാഡി,അംബാല എന്നിവിടങ്ങളില്‍ 44 ഡിഗ്രിയാണ് താപനില. പഞ്ചാബ് , ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കനത്ത ചൂടാണ് , ഉഷ്ണക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.രാജസ്ഥാനിലെ ജയ്സാല്‍മേറില്‍ മഴ പെയ്തത് നേരിയ ആശ്വാസമായി.
അതേസമയം മറ്റിടങ്ങളില്‍ 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ബിഹാര്‍, അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചൂട് കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. പെതുവെ കുറഞ്ഞ താപനില അനുഭവപ്പെടുന്ന ഷിംല, മണാലി, ഡഹ്റാഡൂണ്‍, എന്നിവിടങ്ങളില്‍ ചൂട് വര്‍ധിച്ചത് വിനോദ സഞ്ചാര മേഖലയേയും സാരമായി ബാധിച്ചു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും തുറസ്സായ സ്ഥലങ്ങളില്‍ തങ്ങരുതെന്നും ആരോഗ്യ വകുപ്പും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here