സംസ്ഥാനത്ത് ചൂട് ഉയർന്ന് തന്നെ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്ന് തന്നെ. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില മുന്നറിയിപ്പ്.

ALSO READ:  വീണ്ടും ആശ്വാസം; സ്വർണവിലയിൽ ഇടിവ്

കൊല്ലം തൃശ്ശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില. ഇടുക്കി വയനാട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇന്നു രേഖപ്പെടുത്തിയ ഉയർന്ന താപനില. അതേ സമയം, വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ALSO READ: നവജാതശിശുവിന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ, പ്രതി അതിജീവിതയെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News