ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; ട്വീറ്റുമായി ഒലോങ്ക

സിംബാബ് വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തെറ്റെന്ന് ക്രിക്കറ്റ് താരം ഹെന്‍ട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശവും ഒലോങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. സ്ട്രീക്ക് മരിച്ചെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടതും ഒലോങ്കയായിരുന്നു.

‘ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തെറ്റെന്ന് എനിക്ക് സ്ഥീരികരിക്കാന്‍ കഴിയും. ഞാന്‍ അവനുമായി സംസാരിച്ചു. അവന്‍ ജീവനോടെയുണ്ട്’ ഒലോങ്ക കുറിച്ചു.

അര്‍ബുധം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News