ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ റദ്ദാക്കി

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രി രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്‌ച പുലർച്ചെയും ഡൽഹിയുടെയും സമീപ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം പഞ്ചാബ്, ഹരിയാന, ദില്ലി, പശ്ചിമ ഉത്തർപ്രദേശ്, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്‌ച രാത്രി വരെ ഇടതൂർന്ന മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.

ALSO READ: ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോ; ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും സംതൃപ്തിയും ചാരിതാർത്ഥ്യവും നൽകിയ പരിപാടി; മന്ത്രി എം ബി രാജേഷ്

കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യയിൽ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 100ലധികം വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ വൈകുകയും ചെയ്‌തിരുന്നു. മൂടൽമഞ്ഞ് മാറ്റമില്ലാതെ തുടരുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: മഹാരാജാസ് കോളേജ് സംഘർഷം; കെ എസ് യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News