ഉത്തരേന്ത്യയെ ആശങ്കയിലാക്കി മഴ തുടരുന്നു; നാല് സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത

ഉത്തരേന്ത്യയെ ആശങ്കയിലാക്കി ശക്തമായ മഴ തുടരുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Also Read- ‘ഉമ്മന്‍ചാണ്ടി മാറണമെന്ന് ആഗ്രഹിച്ചത് ചില കോണ്‍ഗ്രസ് നേതാക്കള്‍, അവര്‍ ഗൂഢാലോചന നടത്തി’; സുപ്രധാന വെളിപ്പെടുത്തലുമായി പി സി ചാക്കോ

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഇന്നലെ രാത്രി ശകതമായ മഴ പെയ്തു. കനത്ത മഴ തുടരുന്നതിനാല്‍ യമുനയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Also Read- സുഭാഷ് മുണ്ടയുടെ വര്‍ധിച്ചുവന്ന ജനപ്രീതി രാഷ്ട്രീയ എതിരാളികളെ അലോസരപ്പെടുത്തി; കൊലയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് എം എ ബേബി

നിലവില്‍ മുംബൈ രത്‌നഗിരി റായ്ഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 ന് ആരംഭിച്ച മണ്‍സൂണില്‍ ഹിമാചല്‍ പ്രദേശില്‍ ഏകദേശം 652 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News