ഈ 5 ജില്ലക്കാര്‍ ശ്രദ്ധിക്കുക ! സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്

Rain Alert

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ചുവടെ,

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Also Read : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ച സംഭവം: ഡോക്ടര്‍മാര്‍ അടക്കം, 43 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

05/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

06/07/2025: കണ്ണൂര്‍, കാസര്‍ഗോഡ്.

09/07/2025: കണ്ണൂര്‍, കാസര്‍ഗോഡ്. എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക. മഴക്കാലം സാധാരണമാണെങ്കിലും, ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News