
കനത്ത മഴയിലും കാറ്റിലും കേരളത്തിൽ പലയിടങ്ങളിലായി അപകടങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. അടൂരിൽ മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് മരം വീണു. അടൂർ തട്ട മങ്കുഴി പ്രീതാ ഭവനിൽ ശശികുമാറിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്.. ഇന്ന് ഉച്ചയോടെ വീശിയ കനത്ത കാറ്റിൽ വീടിനു സമീപത്തു നിന്ന മരം പിഴുത് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ആളപായം ഒന്നുമില്ല. വീടിന് നാശനഷ്ടം സംഭവിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
ALSO READ; റെയില്‍വേ ട്രാക്കില്‍ മരം വീണു; ആലപ്പുഴ – എറണാകുളം – ആലപ്പുഴ റൂട്ടില്‍ ട്രെയിനുകള്‍ വൈകും
വർക്കല പാപനാശം തീരത്ത് ശക്തമായ മഴയും കാറ്റും. തിരമാലകൾ ശക്തമായതോടെ വിനോദസഞ്ചാരികളെ പോലീസ് തീരത്തു നിന്നും മാറ്റി. ഹെലി പാഡിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിനു മുകളിലേക്ക് മരം വീണു. പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലാണ് മരം വീണത്. കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു ഇയാളെ പരിക്കുകൾ കൂടാതെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കാർ ഭാഗികമായി തകർന്നു.
ALSO READ; അടുത്ത മൂന്ന് മണിക്കൂര്‍ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
നെടുമങ്ങാട് കനത്ത കാറ്റിൽ മരം വീണ് വീട് തകർന്നു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ വേട്ടമ്പള്ളി സ്വദേശി ജയകുമാരിയുടെ വീടിന് മുകളിലാണ് മരം വീണത്. രാവിലെ 10.30 ഓടെയാണ് സംഭവം. ആഞ്ഞിലി മരം റൂഫിലേക്ക് ആണ് മറിഞ്ഞ് വീണത്. തുടർന്ന് റൂഫ് തകർന്ന് വീടിന് പല ഭാഗത്തായി വിള്ളലുകൾ സംഭവിച്ചു. ജയകുമാരിയും ഭർത്താവ് മുരളിധരൻനായരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോയിരുന്നപ്പോഴായിരുന്നു സംഭവം. അതിനാൽ ആളപായം ഒഴിവായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

