കാട്ടാക്കടയിൽ മരം ഒടിഞ്ഞു വീണ് വ്യാപകമായ നാശനഷ്ടം

kattakada

തിരുവനന്തപുരം കാട്ടാക്കടയിൽ പെയ്ത ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വ്യാപക നാശനഷ്ടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കൂറ്റൻ മാവാണ് ഒടിഞ്ഞു വീണത്. വൈദ്യുതി ലൈനിലേക്ക് മരം പതിച്ചതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. പിന്നാലെ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിർദേശങ്ങള്‍ നൽകിയത്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശം നൽകി. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. പുഴകളിലും കുളങ്ങളിലും കുളിക്കാനും മറ്റും പോകുന്ന കുട്ടികൾ കൂടുതൽ ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ALSO READ: സ്ത്രീത്വത്തെ അപമാനിക്കുന്ന നേതാക്കന്മാരെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം; എകെജിസിആർടി

തൃശ്ശൂരിലെ കൊടകരയിൽ ഉറങ്ങിക്കിടന്ന കുഞ്ഞ് പാമ്പുകടിയേറ്റ് മരിച്ച ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. അമിതമായ ചൂട് അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും വഴിതെളിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News