മുംബൈയില്‍ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു; റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു

മുംബൈയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തിയായ മഴ തുടര്‍ന്നതോടെ ജനജീവിതം ദുസ്സഹമായി. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ റോഡ് ഗതാഗതം താറുമാറായി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. 98 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 109 പേരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു.

Also Read: കുട്ടനാട്ടില്‍ കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍

മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിലും കനത്ത മഴ തുടര്‍ന്നതോടെ ജനജീവിതം സ്തംഭിക്കുകയും സംസ്ഥാനത്തുടനീളം നാശം വിതയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

മുംബൈ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായി.തുടര്‍ച്ചയായി പെയ്യുന്ന മഴ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെടുത്തി. നൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി

കുര്‍ളയില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയില്‍ ഓടുന്ന ഹാര്‍ബര്‍ ലൈന്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്തിറങ്ങിയ കനത്ത മഴയാണ് മേഖലയില്‍ നാശം വിതച്ചത്. .

ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഇവിടെ എത്തിക്കാന്‍ പ്രയാസമായത് രക്ഷാ പ്രവര്‍ത്തന ദൗത്യം ദുസ്സഹമാക്കിയെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

Also Read: പ്രായാധിക്യത്തിൽ പല്ല് നഷ്ടപ്പെട്ടു, അണുബാധയുണ്ടായി; അതുമ്പുംകുളത്ത് കടുവ ചത്തതിൽ സ്ഥിരീകരണവുമായി വനംവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തില്‍ 98 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. 228 പേരില്‍ 109 പേരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News