അതിതീവ്ര മഴ; ദില്ലിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ദില്ലിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദില്ലി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങളാണ് ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

10 ആഭ്യന്തര സർവീസുകളും 5 അന്താരാഷ്ട്ര സർവീസുകളും തിരിച്ചുവിട്ടത്. ശക്തമായ മഴയും കാറ്റും കാരണം അന്തരീക്ഷത്തിലെ കാഴ്ചപരിധി കുറഞ്ഞതാണ് വിമാന സർവീസുകളെ ബാധിച്ചത് സർവീസ് വിവരങ്ങൾക്ക് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് യാത്രക്കാർക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകി. വഴി തിരിച്ചുവിട്ടതിൽ ഭൂരിഭാഗവും എയർ ഇന്ത്യ വിമാനങ്ങളാണ്.

also read; 1500 രൂപയേക്കാൾ കുറവോ? വന്ദേഭാരതിൽ ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജിച്ച സാഹചര്യത്തിൽ ഒഡീഷയിലും ബംഗാളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News