മഴയുണ്ടേ… മഴ… സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു; ചൂടിന് ​ഗുഡ് ബൈ

kerala-rain-alert

സംസ്ഥാനത്ത് അതികഠിനമായ ചൂടിന് ആശ്വാസമായി വേനൽ മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് 3 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. യെല്ലോ അലർട്ട് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

ഇതിന് പുറമെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ സംസ്ഥാനത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റാ വീശാൻ സാധ്യതയുള്ളതായും മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലുള്ള ജാഗ്രത ജനങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Also read: ബഹുദൂരം മുന്നിൽ ! കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ പിണറായി വിജയന്

കഴിഞ്ഞ ദിവങ്ങളിലെല്ലാം സമാനതകളില്ലാത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെട്ടു കൊണ്ടിരുന്നത്. ഇതിന് ശമനമായാണ് ഇന്നലെയോടെ സംസ്ഥാനത്ത് മഴ തുടങ്ങിയത്. ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമയ മഴ പെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News