ഉത്തരേന്ത്യയിൽ മഴ ശക്തം; മുംബൈയിൽ ഇന്നും റെഡ് അലേർട്ട്

rainalert


ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും മുംബൈയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുഴുവൻ വിദ്യാലയങ്ങളും ഇന്നും അടഞ്ഞുകിടക്കും. മുംബൈ അടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും മഴ കെടുതി രൂക്ഷമാണ്. അസമിലും അരുണാചൽ പ്രദേശിലും കനത്തെ മഴയെ തുടർന്ന് വലിയ നാശനഷ്ടം ആണ് ഉണ്ടായത്.

also read:വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

അതേസമയം, കനത്ത മഴയെ തുടർന്ന് മുംബൈയിൽ ‘വർക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധ്യമാകുന്നിടത്തെല്ലാം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് സ്വകാര്യ കമ്പനികളോട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News