ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ദില്ലിയിൽ ഇന്ന് റെഡ് അലേർട്ട്

ശക്തമായ മഴയെ തുടർന്ന് ദില്ലിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

ദില്ലിക്ക് പുറമേ ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തീരദേശ കർണാടക എന്നീ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: അയോധ്യ രാമക്ഷേത്ര കൊള്ള; തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ചമ്പത് റായ്

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത കാശ്മീർ, ഹിമാചൽ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News