സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Heavy Rain

സംസ്ഥാനത്ത് അതിതീവ്രമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഒപ്പം പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂര്‍ പാലക്കാട് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മുന്നറിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു, സാഹചര്യം വിലയിരുത്തി. മഴ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ അതിശക്തമായ മഴ ഉണ്ടാകും. ശേഷം ജൂലൈ 10 വരെ സംസ്ഥാനത്ത് സാധാരണഗതിയിലുള്ള കാലവര്‍ഷം ലഭിക്കും. മഴ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ജില്ലാ കലക്ടര്‍മാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തിന്‌ശേഷം മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കാണാനില്ല; ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് കുറിപ്പ്

നിലവില്‍ സംസ്ഥാനത്ത് 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയൂം മുന്നറിയിപ്പ്. കടലിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News