കേരളത്തിൽ അതിശക്തമായ മഴ വരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

rain alert

കഴിഞ്ഞ ​ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും മഴ ശക്തിപ്പെടുകയാണ്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാ​ഗം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ മൺസൂൺ മുന്നേ ആരംഭിച്ചിരുന്നു. ആദ്യ ദിനങ്ങളിൽ ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചതെങ്കിലും പിന്നീട് മഴ കുറഞ്ഞിരുന്നു.

Also read:കേരളത്തിൽ ഗവർണർ നേരിട്ട് ഭരണം തുടങ്ങി; ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു: വി കെ സനോജ് എംഎൽഎ

The India Meteorological Department (IMD) has revised its rain warning for Kerala, forecasting extremely heavy rainfall in parts of the state. An Orange Alert has been issued for two districts today, indicating the possibility of very heavy rain and urging residents to remain cautious.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News