ഉത്തരാഖണ്ഡില്‍ കനത്ത മഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചമോലി–ഗോപേശ്വര്‍ പാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ദേശീയപാത 107ല്‍ രുദ്രപ്രയാഗ്–ഗൗരിഖുണ്ഡ് റൂട്ടില്‍ പാറയും കല്ലും മണ്ണും ഇടിഞ്ഞ് ഗതാഗത തടസ്സപെട്ടു. ബദരിനാഥിലും ദേശീയപാതയിലൂടെയുള്ള യാത്ര പൂര്‍ണമായി തടസ്സപ്പെട്ടു.

Also Read: മാന്നാർ കൊലപാതകം; മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വിണ്ടും ചോദ്യം ചെയ്യും

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കടുത്ത പ്രളയം തുടരുകയാണ്. അസമിൽ സ്ഥിതി അതിവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29 ജില്ലകളിലായി 21 ലക്ഷത്തോളം ആളുകളെ പ്രളയംബാധിച്ചു. പലയിടങ്ങളിലായി മരിച്ചവരുടെ എണ്ണം 52 കടന്നു. ബ്രഹ്മപുത്രയും പോഷകനദികളും അപകട നിലയ്ക്ക് മുകളിൽ കരകവിഞ്ഞൊഴുകുന്നു. 2800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

Also Read: ഉദ്ഘാടനത്തിന് പണം പറ്റുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന നിയമ വ്യവസ്ഥയുടെ ലംഘനം: എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News