
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലാ ഭരണകൂടം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളില്‍ ഒരു ക്യാമ്പ് ആരംഭിച്ചു. ഇതില്‍ നിലവില്‍ 44 പേര്‍ ഉണ്ട്. ഇതില്‍ 24 പുരുഷന്‍, 20 സ്ത്രീകളുമാണ്. രണ്ട് ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുള്ള ഏഴു പേര്‍, അഞ്ച് വയസ്സില്‍ താഴെയുള്ള രണ്ട് കട്ടികള്‍ ഉള്‍പ്പെടെ ഏഴ് കുട്ടികള്‍ എന്നിവരാണ് ക്യാമ്പിലുള്ളത്.
അതിശക്തമായമഴ തുടരുന്ന സാഹചര്യത്തിൽ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെർക്കള – ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത (NH 66) ൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കി, കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ മുൻകരുതൽ നടപടികൾ.
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിന് പോലീസ് നടപടി സ്വീകരിക്കണം. ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാൻ അനുവദിക്കും. പ്രദേശവാസികൾ ജാഗ്രത പാലിക്കണം മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്. സമീപഭാവിയിൽ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കൂ എന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
വിശദവിവരങ്ങൾക്ക്:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കാസർഗോഡ്
ഫോൺ: +91 94466 01700

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here