
തുടർച്ചയായ കനത്ത മഴയും മൂലമറ്റം പവർഹൗസിൽ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി 200 സെ.മീ വരെ ഉയർത്താൻ സാധ്യതയുണ്ട്. തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിതമായതിനാൽ പുറത്തേക്ക് ഒഴുകുന്ന വെള്ളം പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയും.
എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. മൂവാറ്റുപുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ALSO READ; വടക്കാഞ്ചേരി സംസ്ഥാന പാതയിൽ വീടിന്‍റെ ഒരുഭാഗം തകർന്ന് റോഡിലേക്ക് വീണു; ആളപായമില്ല
കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങൾക്കോ പുഴയിൽ ഇറങ്ങുന്നത് നിർബന്ധമായി ഒഴിവാക്കേണ്ടതാണെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മലങ്കര ഡാമിന്‍റെ ഷട്ടറുകൾ 200 സെന്‍റി മീറ്റർ വരെ ഉയർത്താനാണ് സാധ്യത. നിലവിൽ 5 ഷട്ടറുകൾ 150 സെന്‍റി മീറ്റർ വീതവും ഒരു ഷട്ടർ 50 സെന്‍റി മീറ്ററും ആണ് ഉയർത്തിയിട്ടുള്ളത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്‍റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

