പച്ചമാറി മഞ്ഞയായി… ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

kozhikode rain alert updated

കേരളത്തിൽ വേനൽ മഴ കനക്കുകയാണ്. വിവിധ ജില്ലകളിഷ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വേനൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാ​ഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയും ലഭിച്ചു.

ഇതിൻ്റെ ഭാ​ഗമായി കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പച്ച അലേർട്ടായിരുന്നു (നേരിയ-ഇടത്തരം മഴ) ഉണ്ടായിരുന്നത്.

Also read: സിവിൽ സർവീസാണോ ലക്ഷ്യം? ലക്ഷ്യ സ്കോളർഷിപ്പ്, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

എന്നാൽ അത് മഞ്ഞ അലേർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയാണ് ഇവിടെ മഴ ലഭിക്കുക. കേരളത്തിൽ കഴിഞ്ഞ ആഴ്ച മുതലാണ് വേനൽ മഴയ്ക്ക് തുടക്കമായത്. അുതിനുമുന്നേ അതികഠിന ചൂടായിരുന്നു സംസ്ഥാനത്തുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News