
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലുമായി 34 പേർ മരിച്ചു. അസമിൽ മരണ സംഖ്യ 10 ആയി. സ്ഥിതി സംഘർഷഭരിതമായി തുടരുകയാണ്. അസമിലെ 15 ലധികം ജില്ലകളിലായി 4 ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് അസം ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് ചെയ്തത്.
മണിപ്പൂരിൽ കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി പെയ്യുന്ന പേമാരിയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ 3,300 ലധികം വീടുകൾ ആണ് നശിച്ചത്. ഇംഫാൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലും പരിസര പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
അരുണാചൽ പ്രദേശിൽ, കിഴക്കൻ കാമെങ് ജില്ലയിലെ ദേശീയപാത 13 ൽ കാർ മണ്ണിടിച്ചിലിൽ ഇടിച്ച് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
ALSO READ: മണിപ്പൂരിൽ കനത്ത മഴയിൽ 3,800 പേർക്ക് പരിക്ക്; ഇംഫാൽ താഴ്‌വരയിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം
അസമിൽ ഇന്ത്യൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും സൈനികർ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ത്രിപുര, തെക്കൻ അസം, മണിപ്പൂരിലെ ജിരിബാം എന്നിവിടങ്ങളിൽ സൈന്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

