
കാസർഗോഡ് ജില്ലയിൽ കുറഞ്ഞ സമയം കൊണ്ട് അളവിൽ കൂടുതൽ മഴ ലഭിച്ചതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് മടിക്കൈയിലെ കർഷകർ. കോടിക്കണക്കിന് രൂപയുടെ നേന്ത്രവാഴ കൃഷിയാണ് നശിച്ചത്. കൃഷി നാശം ഉണ്ടായ പ്രദേശങ്ങളിൽ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു
പ്രതീക്ഷിച്ചതിൽ കൂടുതൽ അളവിൽ മഴ, കുറഞ്ഞ സമയം കൊണ്ട് പെയ്തതാണ് കാസർഗോഡ് മടിക്കൈയിൽ കൃഷി ചെയ്യുന്ന നിരവധി നേന്ത്ര വാഴകൾ നശിക്കുവാൻ കാരണം. കൃഷിസ്ഥലങ്ങളിൽ വെള്ളം കയറി. ദിവസങ്ങളായി കനത്തുപെയ്ത മഴയിലും, കാറ്റിലും, വാഴകൾ പകുതിയും ഒടിഞ്ഞുവീണും, ബാക്കിയായത് വെള്ളം കെട്ടി നിന്ന് പഴുത്തുണങ്ങി നിലംപൊത്തുകയാണ്. കാസർഗോഡിൻ്റെ വാഴത്തോട്ടമായ മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ, മണക്കടവ് എന്നിവിടങ്ങളിലാണ് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി കെ സ്മിതാ നന്ദിനിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്.
Also read: ‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചാൽ പോകുമായിരുന്നു’: ശശി തരൂർ
മൂപ്പെത്താത്ത കുലകൾ സഹകരണ സംഘങ്ങളിലൊ മൊത്ത കച്ചവടക്കാരോ വാങ്ങുന്നില്ലെന്ന് കർഷകർ പറഞ്ഞു. വിളവിന് പാകമാവാത്ത വാഴകളാണ് നശിച്ചവയിലേറേയും. കഴിഞ്ഞ വർഷങ്ങളിൽ ജൂൺ പകുതിയാകുമ്പോഴേക്കും വിളവെടുപ്പ് കഴിഞ്ഞിരുന്നു. നേരത്തെ എത്തിയ മഴയും പാടങ്ങളിൽ നിന്ന് വെള്ളമിറങ്ങാത്തതുമാണ് കർഷകരെ ദുരിതത്തിലാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here