ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം

മിഥുമാസം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്.

ALSO READ : മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്ന 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ച് സംസ്ഥാന സർക്കാർ

പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ALSO READ : ആലപ്പുഴ തീരത്ത് തിമിംഗലം ചത്തടിഞ്ഞു: ചത്തത് കണ്ടെയ്നറുകളിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ എന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (15/06/2025) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News