സംസ്ഥാനത്ത് അതിശക്തമായ മഴ; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് 5 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദo തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Also Read: ഒരു ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുക എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്

അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇന്ന് രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു, ആസിഡ് ഒഴിക്കാൻ ശ്രമിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നു. ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. 5 ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉയര്‍ന്ന തിരമാല ജാഗ്രതയും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മലയോര മേഖലകളിലെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. ഉയര്‍ന്ന കാറ്റിനൊപ്പം ഇടി മിന്നല്‍ ജാഗ്രത നിര്‍ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here